Breaking News
ഇന്നു മുതല്‍ 10 കേന്ദ്രങ്ങളില്‍ ഈദിയ എടിഎം സേവനം

ദോഹ: 2025 മെയ് 30 വെള്ളിയാഴ്ച മുതല്‍ ഖത്തറിനു ചുറ്റുമുള്ള വിവിധ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ഈദിയ എടിഎം സേവനം ലഭ്യമാകുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. പ്ലേസ് വെന്‍ഡോം മാള്‍, ഖത്തര്‍ മാള്‍, അല്‍-വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി (ഡിഎഫ്സി), അല്‍-ഹസം മാള്‍, അല്‍-മിര്‍ഖാബ് മാള്‍, അല്‍-ഖോര്‍ മാള്‍,
അല്‍-മീര (മുഐതര്‍), അല്‍-മീര (അല്‍-തുമാമ) എന്നിവിടങ്ങളിലാണ് ഈദിയ എടിഎം സേവനം ലഭ്യമാവുക.
5, 10, 50-100 മൂല്യമുള്ള ഖത്തരി റിയാലുകള്‍ പിന്‍വലിക്കാന്‍ സൗകര്യമൊരുക്കുന്ന ഈദിയ എ ടി എം കള്‍ ഏറെ സ്വീകാര്യത നേടിയവയാണ്.




