Local News
കത്താറയില്‍ ‘വിന്‍ഡോസ് ഇന്‍ ടു ഗാസ’ പ്രദര്‍ശനം ആരംഭിച്ചു

ദോഹ: ഗാസ മുനമ്പിലെ ജീവിതത്തിന്റെ മാനുഷിക വശങ്ങള്‍ കലയിലൂടെയും ചെറുകഥകളിലൂടെയും ഉയര്‍ത്തിക്കാട്ടുന്നതിനായി കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ – കത്താറ ‘വിന്‍ഡോസ് ഇന്‍ ടു ഗാസ’ പ്രദര്‍ശനം ആരംഭിച്ചു. ആഴത്തിലുള്ള മാനുഷിക വിവരണവും അവബോധം വളര്‍ത്തുന്ന സന്ദേശവും ഉള്‍കൊള്ളുന്ന ഫോട്ടോകളാണ് ഓരോന്നും.
കത്താറ ഡയറക്ടര്‍ ജനറല്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ഉദ്ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ ഗാസയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിന്നുള്ള തിരഞ്ഞെടുത്ത ദൃശ്യങ്ങളെ പ്രതിനിധീകരിക്കുന്ന 31 ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പ്രദര്‍ശനം ജൂണ്‍ 10 വരെ തുടരും.

