Breaking News
പുരസ്‌കാര നിറവില്‍ ഖത്തര്‍ എയര്‍വേയ്സ്

ദോഹ. സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2025-ല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഖത്തര്‍ എയര്‍വേയ്സ്. ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി എയര്‍ലൈന്‍ ഓഫ് ദ ഇയര്‍
അംഗീകാരത്തോടൊപ്പം , പന്ത്രണ്ടാം തവണയും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, പതിമൂന്നാം തവണയും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍ലൈന്‍, ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് തുടങ്ങിയ പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കി


