Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി -യാത്രയയപ്പും സ്വീകരണവും നല്‍കി

ദോഹ: കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ഖത്തര്‍ സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ പിവി മുഹമ്മദ് മൗലവിക്ക് യാത്രയപ്പും , കേരള ബിസിനസ് ഫോറം പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട തെരഞ്ഞെടുക്കപെട്ട ഷഹീന്‍ മുഹമ്മദ് ഷാഫിക്ക് സ്വീകരണവും നല്‍കി.

പിവി മുഹമ്മദ് മൗലവിക്കുള്ള ഉപഹാരം ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം ,ഷഹീന്‍ മുഹമ്മദ് ഷാഫിക്കുള്ള ഉപഹാരം ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തലയും കൈമാറി .

പിന്നീട് നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ കമ്മിറ്റിയില്‍ ഒഴിവു വന്ന ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മന്‍സൂര്‍ കെസി ചെമ്മനാടിനെ തെരെഞ്ഞെടുത്തു .

അബ്ദുല്‍ റഷീദ് മൗലവിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗം ലുക്മാനുല്‍ ഹകീമിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു .വേള്‍ഡ് കെഎംസിസി ഉപാധ്യക്ഷന്‍ എസ് എ എം ബഷീര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സീനിയര്‍ നേതാക്കളായ എംവി ബഷീര്‍ , എം ടി പി മുഹമ്മദ് കുഞ്ഞി , ഉപദേശക സമിതി അംഗന്ഗങ്ങളായ സാദിഖ് പാക്യാര , കാദര്‍ ഉദുമ ,
ജില്ലാ നേതാക്കളായ സിദീഖ് മണിയന്‍പാറ ,നാസ്സര്‍ കൈതക്കാട് ,അലി ചേരൂര്‍, മുഹമ്മദ് ബായാര്‍ ,ഷാനിഫ് പൈക്ക ,മണ്ഡലം നേതാക്കളായ നാസ്സര്‍ ഗ്രീന്‍ ലാന്‍ഡ് , ഷഫീഖ് ചെങ്കള , മാക് അടൂര്‍ , സലാമ് ഹബീബി , അബി മര്‍ശാദ് , എന്നിവര്‍ ആശംസ അര്‍പ്പിച്ചു .ജില്ലാ ജ: സെകട്ടറി സെമീര്‍ ഉടുമ്പുന്തല സ്വാഗതവും , ജില്ലാ വൈസ് പ്രസിഡന്റ് സഗീര്‍ ഇരിയ നന്ദിയുംപറഞ്ഞു

Related Articles

Back to top button