Breaking News
2025 ലെ ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സില്‍ മെനയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തര്‍ തുടരുന്നു

ദോഹ: 2025 ലെ ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സില്‍ മെനയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തര്‍ തുടരുന്നു. സൂചികയുടെ പത്തൊന്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ ഏഴാം തവണയാണ് മെന മേഖലയില്‍ ഖത്തര്‍ ഒന്നാം സ്ഥാനം നേടുന്നത്.
ആഗോളതലത്തില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് (ഐഇപി) വിലയിരുത്തിയ 163 സ്വതന്ത്ര രാജ്യങ്ങളിലും പ്രദേശങ്ങളിലും ഖത്തര്‍ 27-ാം സ്ഥാനത്താണ്.
പ്രാദേശികമായി, ആഗോളതലത്തില്‍ 31-ാം സ്ഥാനത്തുള്ള കുവൈറ്റ് ഖത്തറിനെ പിന്തുടരുന്നു. 42-ാം സ്ഥാനത്തുള്ള ഒമാന്‍, യുഎഇ, 52-ാം സ്ഥാനത്തുള്ള ജോര്‍ദാന്‍ എന്നിവ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്നു.