Local News
കെ സൈനുല്‍ ആബിദീനെ ആദരിച്ചു

ദോഹ. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കെ സൈനുല്‍ ആബിദീനെ ആദരിച്ചു. ഐസിസി അശോക ഹാളില്‍ ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡണ്ടും കലാ – കായിക – ജീവ കാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ ഓര്‍മ്മക്കായി കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ചാരിറ്റി ടവര്‍ പ്രഖ്യാപനം സമ്മേള നത്തില്‍ വെച്ചാണ് സൈനുല്‍ ആബിദീനെ ആദരിച്ചത്. ഖത്തര്‍ കെ.എം.സി.സി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മെമന്റോ സമ്മാനിച്ചു.
