Local News
കലാപ്രേമി മാഹീന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ : ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ജനറല്‍ സെക്രട്ടറിയും കൃപ ചാരിറ്റീസ് ട്രഷററും കേരള പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കലാപ്രേമി മാഹിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. മീഡിയ പ്‌ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡയറക്ടറിയുടെ ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. മീഡിയ പ്‌ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍ , മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് , കലാപ്രേമി ആസിഫ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.


