Breaking News
ജനറല്‍ ദന്തഡോക്ടര്‍മാര്‍ക്കുള്ള ദേശീയ യോഗ്യതാ പരീക്ഷ ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ജനറല്‍ ദന്തഡോക്ടര്‍മാര്‍ക്കുള്ള ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചു. രോഗികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രൊഫഷണല്‍ രജിസ്‌ട്രേഷനും ലൈസന്‍സിംഗ് സംവിധാനവും വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.



