Local News
ഐ.സി.ബി.എഫിന്റെ അമ്പത്തിരണ്ടാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

ദോഹ. ഐ.സി.ബി.എഫിന്റെ അമ്പത്തിരണ്ടാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ നടക്കും.
ചൂട് കാലത്തെ ചര്‍മ്മ പ്രശ്നങ്ങള്‍, എല്ല്, പല്ല്, കണ്ണ്, മൂക്ക്, തൊണ്ട, തുടങ്ങി പൊതുവായ അസുഖങ്ങള്‍ക്കെല്ലാം
സൗജന്യ ചികിത്സ ലഭിക്കും .
ആരോഗ്യ ബോധവല്‍ക്കരണ പരിപാടിക്കൊപ്പം സൗജന്യ രക്ത പരിശോധനയും, അത്യാവശ്യ ടെസ്റ്റുകളും അവശ്യ മരുന്നുകളും സൗജന്യമായി ലഭിക്കും.
