Local News
ഇന്‍കാസ് ഒഐസിസി ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു

ദോഹ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍കാസ് ഒഐസിസി ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ചാലക്കുള്ള ശാന്തിദീപം സ്‌കൂളില്‍ ഉച്ചഭക്ഷണ വിതരണം നടത്തി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് ജംനാസ് മാലൂര്‍, നേതാക്കന്മാരായ നിയാസ് മരക്കാര്‍, ശ്രീരാജ് എം പി, സഞ്ജയ് രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ ജലറാണി, എ വി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാവിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടി.