സംസ്‌കൃതി ഖത്തര്‍ വി എസിനെ അനുസ്മരിച്ചു

ദോഹ : മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് സംസ്‌കൃതി ഖത്തര്‍ .ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കല്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പ്രവാസ ലോകത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ദേയമായി.
കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രം കൂടിയാണ് ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ജീവിതം എന്നും ,ആധുനിക കേരള ചരിത്രവുമായി വേര്‍പെടുത്താനാകാത്തവിധം സമാനതകളില്ലാത്ത സംഭവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു വി.എസ് എന്ന് സംസ്‌കൃതി ഖത്തര്‍ അനുസ്മരിച്ചു.
സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍ അദ്ധ്യക്ഷനായിരിന്നു.ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി .മണികണ്ഠന്‍ ,സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി,ഐ,എസ് സി വൈസ് പ്രസിഡന്റ് സിതേന്ദു പാല്‍, ഐ.ബി .പി .സി വൈസ് പ്രസിഡന്റ് അബ്ദുള്‍ സത്താര്‍, കെ എം സി സി ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, യുവകലാസാഹിതി ജനറല്‍ സെക്രട്ടറി ഷഹീര്‍,ഇന്‍കാസ് വൈസ് പ്രസിഡന്റ് ഷിബു സുകുമാരന്‍, ഐ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് നൗഷീര്‍, യൂനിക് പ്രസിഡന്റ് ലുഫ്തി കലമ്പന്‍, ഐ എം എഫ് ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍, കെ എം സി സി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി, ഐ സി ബി എഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍, ഖത്തര്‍ കേരള ഇസ് ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സക്കറിയ മണിയൂര്‍, ഡോ. റഷീദ് പട്ടത്ത്, കെ ആര്‍ ജയരാജ്, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു.
വിവിധ സംഘടന നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കുറ്റ് , അബ്ദുള്‍ സലാം പാപ്പിനിശ്ശേരി, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, സമീര്‍ ഏറാമല തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ചടങ്ങില്‍ വി എസിന്റെ ജീവിത ചരിത്രം വിശദീകരിക്കുന്ന ഹ്രസ്വചിത്രവും അനുസ്മരണത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.
സംസ്‌കൃതി സെക്രട്ടറി ബിജു.പി മംഗലം സ്വാഗതവും,വൈസ് പ്രസിഡന്റ് നിധിന്‍ എസ് .ജെ നന്ദിയും പറഞ്ഞു.

