കെഎംസിസി ഖത്തര്‍ പ്രിവിലേജ് കാര്‍ഡ്; മൈത്ര ഹോസ്പിറ്റലുമായി ധാരണാ പത്രം ഒപ്പ് വെച്ചു

കോഴിക്കോട്: ആശുപത്രികള്‍ ഉള്‍പ്പടെയുള്ള അവശ്യ മേഖലയില്‍ ഖത്തറിലെ കെഎംസിസി അംഗങ്ങള്‍ക്ക് മികച്ച സേവനങ്ങളും പരിഗണയും ഡിസ്‌കൗണ്ടും ലഭ്യമാവുന്ന പ്രിവിലേജ് കാര്‍ഡ് പദ്ധതിയില്‍ കോഴിക്കോട് മൈത്ര ഹോസ്പിറ്റലും പങ്കാളികളാവുന്നു. ആതുര സേവന രംഗത്തെ നൂതന സാങ്കേതിക വിദ്യകളായുള്ള ചികില്‍സയും, വിത്യസ്ത ഡിപ്പാര്‍ട്ടുമെന്റുകളായി വിദഗ്ദ്ധ ഡോക്റ്റര്‍മാരുടെ സേവനങ്ങളും കൃത്യതയാര്‍ന്ന പരിചരണവും നല്‍കുന്ന മൈത്ര ഹോസ്പ്പിറ്റലുമായി ചേര്‍ന്നുള്ള സഹകരണം പ്രിവിലേജ് കാര്‍ഡ് അംഗങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും.
ചടങ്ങില്‍ മൈത്ര ഹോസ്പിറ്റലിനെ പ്രതിനിധികരിച്ച് ഡോ. ജിജോ ചെറിയാന്‍ (മെഡിക്കല്‍ ഡയറക്ടര്‍) നിഹാജ് മുഹമ്മദ് (സിഇഒ) സലാഹുദ്ധീന്‍ മണപ്പുറത്ത് (ചീഫ് മാനേജര്‍) പ്രവീണ്‍ നായര്‍ (ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ്) എന്നിവരും കെഎംസിസി ഖത്തര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അന്‍വര്‍ ബാബു വടകര, സിദ്ധീഖ് വാഴക്കാട് എന്നിവരും പങ്കെടുത്തു.
നിലവില്‍ കോഴിക്കോടും, കണ്ണൂരും പ്രശസ്ത നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയും അടുത്തുതന്നെ കാസര്‍ഗോഡ് തുറന്നു പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന ആസ്റ്റര്‍ മിംസുമായും കെഎംസിസി നേരത്തെ ധാരണ പത്രം ഒപ്പു വെച്ചിട്ടുണ്ട്.
പ്രിവിലേജ് കാര്‍ഡ് പദ്ധതിയില്‍ കെഎംസിസി യുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും സേവന വ്യവസ്ഥകളും, കെഎംസിസിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും വിശദമായി ഉള്‍കൊള്ളുന്ന ‘മൈ കെഎംസിസി’ ആപ്പ് അടുത്ത് തന്നെ ലോഞ്ച് ചെയ്യുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
