മൊറോക്കോ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ ഹുദവികള്‍ക്ക് അല്‍ മവാസിം ഗ്രൂപ്പില്‍ ഊഷ്മളമായ സ്വീകരണം

ദോഹ. ട്രാന്‍സിറ്റ് യാത്രയില്‍ ഖത്തറിലെത്തിയ മൊറോക്കോ തലസ്ഥാനമായ റബാത്തിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഇസ് ലാമിക് ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികളായ ഹുദവികള്‍ക്ക് അല്‍ മവാസിം ഗ്രൂപ്പില്‍ ഊഷ്മളമായ സ്വീകരണം.
ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ ഇസ് ലാമിക മേഖലകളില്‍ ഏറെ ശ്രദ്ധേയമായ റബാത്ത് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന തെന്നിന്ത്യയിലെ ഉന്നത കലാലയമായ ദാറുല്‍ഹുദാ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ആയിരുന്നു മുപ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവി, ജനറല്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് ഹുദവി എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ സ്വീകരിച്ചു.
ഖത്തര്‍ ഹാദിയ പ്രതിനിധികള്‍, ഖത്തര്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ അവാര്‍ഡ് ജേതാവ് റഈസ് അസ്വ്ലഹി, ഖത്തര്‍ ഹാദിയ പ്രസിഡന്റ് അശ്റഫ് ഇ.കെ ഹുദവി, സെക്രട്ടറി സമദാനി ഹുദവി, ഫൈസല്‍ നിയാസ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖത്തറിലെ ഏറ്റവും മികച്ച പി.ആര്‍.ഒ കമ്പനിക്കുള്ള പുരസ്‌കാരം ലഭിച്ച അല്‍ മവാസിം ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള ട്രാന്‍സ് ലേഷന്‍ സര്‍വീസുകള്‍ക്കും പ്രശസ്തമാണ്.
വക്റ സ്റ്റേഡിയം, സൂഖ് വാഖിഫ്, വില്ലാജിയോ മാള്‍, ഖത്തര്‍ ഇന്റര്‍നാഷണല്‍ ലൈബ്രറി തുടങ്ങിയ സ്ഥലങ്ങളും ഗ്രൂപ്പ് സന്ദര്‍ശിച്ചു.
