Local News
കേരളത്തില്‍ കേക്ക്, നോര്‍ത്തില്‍ കേസ്, മതമേലധ്യക്ഷന്മാരുടെ മൗനം ഈഡിയെ പേടിച്ചോ?

ദോഹ. കേരളത്തില്‍ കേക്ക്, നോര്‍ത്തില്‍ കേസ്, മതമേലധ്യക്ഷന്മാരുടെ മൗനം ഈഡിയെ പേടിച്ചോ?ഒഐസിസി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ഹാഷിം അപ്‌സര.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ദീപിക പത്രത്തിലെ രണ്ട് കോളം വാര്‍ത്തയല്ലാതെ മറ്റൊന്നും മിണ്ടാത്തത് എന്ത് കൊണ്ടാണെന്നും ഹാഷിം അപ്‌സര.
കേന്ദ്രസര്‍ക്കാര്‍ ക്രൈസ്തവ സമൂഹത്തെ നിരന്തരം വേട്ടയാടുമ്പോള്‍ നിങ്ങളുടെ മൗനം ആരെ പേടിച്ചാണെന്ന് ഒഐസിസി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ഹാഷിം അപ്‌സര.വിദേശ ഫണ്ടുമായി ബന്ധപ്പെട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴയിടപാടുമായി ബന്ധപ്പെട്ടും ചില സ്ഥാപനങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ഭയന്നാണോ ചില ക്രൈസ്തതവ മതമേലധ്യക്ഷന്മാര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വിനീത വിധേയരാകുന്നതെന്നും ചോദിച്ചു.
