Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

പ്രേമ വിവാഹത്തിലെ അപകടങ്ങള്‍ അടയാളപ്പെടുത്തുന്ന ഹ്രസ്വ ചിത്രം – ‘അവളുടെ ലോകം’


ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നമായ അവളുടെ ലോകം എന്ന ഹ്രസ്വ ചിത്രം ഇന്നലെ പുറത്തിറങ്ങി. പ്രേമ വിവാഹങ്ങളും വിവാഹമോചനങ്ങളും പെരുക്കുന്ന സാഹചര്യത്തില്‍ പ്രേമ വിവാഹത്തിലെ അപകടങ്ങള്‍ അടയാളപ്പെടുത്തുന്ന ഹ്രസ്വ ചിത്രം എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.
നാം കണ്ട് പരിചയിച്ച കുടുംബകഥകളില്‍ നിന്നും വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമായി റഫീഖ് നാദാപുരം കഥയും സംവിധാനം ചെയ്ത ഈ കൊച്ചു സിനിമ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. ഖത്തറിലെ ഒരു കൂട്ടം യുവാക്കളാണ് ഇതിനുപിന്നില്‍.

ഖത്തറിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ഗായകനും അഭിനേതാവുമായ റൗഫ് മലയില്‍ ഈ കൊച്ചു സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. വേര് എന്ന സിനിമക്ക് ശേഷം റഫീഖ് നാദാപുരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലബാര്‍ പെട്ടിക്കട യൂട്യൂബ് ചാനലാണ് ഈ കൊച്ചു സിനിമ ഇറങ്ങിയിട്ടുള്ളത്. ഷാഹിദ് പുത്തനത്താണി ഈ സിനിമയുടെ ക്യാമറ നിര്‍വഹിച്ചത്.
ചിത്രം കാണുവാന്‍ ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക

https://youtu.be/CzqkafFjIco?si=OW7hmUSODNs9JLTt

Related Articles

Back to top button