പ്രവാസി വോട്ട് ചേര്‍ക്കല്‍- സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കണം -കെഎംസിസി ഖത്തര്‍

ദോഹ.പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച നിബന്ധനകള്‍ പലതും ക്ലേശകരവും സമയബന്ധിതമായി നിര്‍വഹിക്കുവാന്‍ പ്രയാസമുള്ളതുമാണെന്ന് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു .
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചാലും, അപേക്ഷയുടെ ഫിസിക്കല്‍ കോപ്പി നേരിട്ടോ തപാല്‍ വഴിയോ കുറഞ്ഞ സമയത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്ന നിബന്ധന പ്രവാസി വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്.
ജൂലായ് 28 നാണ് കരട് വോട്ടര്‍ ലിസ്റ്റ് പ്രഖ്യാപിച്ചത് , നിലവിലെ വിജ്ഞാപനം അനുസരിച്ച് വോട്ടു ചേര്‍ക്കുവാനുള്ള അവസരം ആഗസ്റ്റ് 7 വരെയാണ്. ഈ കുറഞ്ഞ സമയ പരിധിക്കുള്ളില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റ് എടുത്ത് നാട്ടിലെ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് നേരിട്ടോ /തപാലിലോ എത്തിക്കുകയെന്നത് പ്രായോഗിക ബുന്ധിമുട്ടുള്ളതാകും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാനുള്ള സംവിധാനം ഓണ്‍ലൈന്‍ വഴി ആക്കിയ തീരുമാനം ശ്ളാഘനീയമാണെന്നും എന്നാല്‍ ഈ തീരുമാനത്തിന്റെ പ്രയോജനം പ്രവാസികള്‍ക്ക് കൂടി ലഭ്യമാവണമെങ്കില്‍ ഇതില്‍ പ്രവാസികള്‍ നേരിടുന്ന പ്രായോഗികമായ പ്രയാസങ്ങള്‍ക്കു കൂടി പരിഹാരം കാണേണ്ടതുണ്ടെന്നും കെ.എം.സി.സി. നിരീക്ഷിച്ചു.
പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് അനുവദിക്കുക ,അതിനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ചു നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരിഹാരമായി സ്വീകരിക്കാവുന്നതാണ് .
സ്വവാസി -പ്രവാസി വിത്യാസമില്ലാതെ ഏല്ലാവര്‍ക്കും രാജ്യത്തെ
ജനാധിപത്യ സംവിധാനത്തില്‍ പങ്കെടുക്കുകയെന്ന അവകാശത്തെ സംരക്ഷിക്കുന്നതിനായി തെരഞ്ഞെടൂപ്പ് കമ്മീഷന് മുന്നോട്ടു വരണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു .
തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇടപെടുവാനുള്ള അവസരം എന്നതിനോടപ്പം ഒരു ജനാധിപത്യ സംവിധാനം പൗരന് നല്കുന്ന മൗലികമായ അവകാശത്തെ സംരക്ഷിക്കുയെന്ന നിലക്കും ഈ വിഷയം ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രവര്‍ത്തിക്കുന്ന അധികാരികളും പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ കൊണ്ട് വന്നു പരിഹാരം കാണാന്‍ ഇടപെടണമെന്നും ഈ വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് , കേരളാ മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ് ,ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി എന്നിവര്‍ക്ക് കത്തയക്കുവാന്‍ തീരുമാനിച്ചതായും കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

