Breaking News
മൂന്നാമത് ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ക്ക് ആഗസ്ത് 7 ന് മുമ്പ് അപേക്ഷിക്കണം

ദോഹ: ഖത്തര്‍ ടൂറിസം അവാര്‍ഡുകളുടെ മൂന്നാം പതിപ്പിന് അപേക്ഷിക്കാന്‍ ഖത്തറിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളോട് ഖത്തര്‍ ടൂറിസത്തിലെ ടൂറിസം വികസന മേഖല മേധാവി ഒമര്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ ജാബര്‍ ആവശ്യപ്പെട്ടു. ആഗസ്ത് 7 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
ഖത്തര്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയെന്ന ലക്ഷ്യത്തോടെ, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്.


