Local News
ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് വിപുലമായ പ്രചാരണ പരിപാടികളുമായി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. ഓഗസ്റ്റ് 1 മുതല്‍ 7 വരെ നടക്കുന്ന ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് വിപുലമായ പ്രചാരണ പരിപാടികളുമായി പൊതുജനാരോഗ്യ മന്ത്രാലയം.
സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് ഉള്‍പ്പെടെ വിപുലമായ ഒരു ബോധവല്‍ക്കരണ കാമ്പയിനാണ് മന്ത്രാലയം നടത്തുന്നത്.