Local News
ഗാസയില്‍ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ

ദോഹ. ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച ഗാസയില്‍ ഔദ്യോഗികമായി ക്ഷാമം പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായാണ് ഒരു രാജ്യത്ത് ക്ഷാമം പ്രഖ്യാപിക്കുന്നത്. ഗാസയില്‍ , 500,000 ആളുകള്‍ ‘ദുരന്തകരമായ’ പട്ടിണി നേരിടുന്നുവെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പലസ്തീന്‍ പ്രദേശത്തേക്കുള്ള സഹായ വിതരണത്തെ ‘വ്യവസ്ഥാപിതമായി തടസ്സപ്പെടുത്തുന്നു’ എന്ന് ആരോപിച്ച് ഉന്നത ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഐക്യരാഷ്ട്രസഭ നിയോഗിച്ചിട്ടുള്ള നിരീക്ഷകരുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ ഇനിഷ്യേറ്റീവ് (ഐപിസി) ആണ് ക്ഷാമത്തിന്റെ വിലയിരുത്തല്‍ നടത്തിയത്.



