ഓതേഴ്‌സ് ഫോറം ഡി എല്‍ എഫ് ലിറ്റററി ഫെസ്റ്റ് ഡിസംബറില്‍

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഒതേഴ്‌സ് ഫോറം, ഡി എല്‍ എഫ് ലിറ്റററി ഫെസ്റ്റ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോല്‍സവം ഡിസംബര്‍ ആദ്യവാരം നടക്കും.
എഴുത്തിനെയും വായനയെയും ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സാഹിത്യ ശില്‍പ്പശാലകള്‍, വിഷയാവതരണങ്ങള്‍,സെമിനാറുകള്‍, പുസ്തക പ്രദര്‍ശനം, മീറ്റ് ദ ഓതര്‍, സംഗീതസായാഹ്നം തുടങ്ങിയവ ഉള്‍ചേര്‍ന്നതാവും പരിപാടി.
എഴുത്തിന്റെ രസതന്ത്രം, സാഹിത്യാസ്വാദനത്തിലെ പുതിയ പ്രവണതകള്‍, കവിതയുടെ മണ്ണും ആകാശവും,
കുട്ടികള്‍ക്കായുള്ള പ്രത്യേക സെഷന്‍, സാംസ്‌കാരിക സദസ്സ്
തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് ഇന്ത്യയില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള പ്രമുഖ എഴുത്തുകാര്‍ നേതൃത്വം നല്‍കും.
ഡിസംബര്‍ നാല് അഞ്ച് തിയ്യതികളില്‍ നടക്കുന്ന സാഹിത്യോല്‍സവം സൂഫി-ഖവാലി കലാകാരന്മാര്‍ നയിക്കുന്ന സംഗീതനിശയോടെ പര്യവസാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.