Local News
സൗഹൃദ മത്സരത്തില്‍ ബഹറൈനിനെ സമനിലയില്‍ തളച്ച് ഖത്തര്‍

ദോഹ: ഇന്നലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ കാണികളില്ലാതെ നടന്ന സൗഹൃദ മത്സരത്തില്‍ ഖത്തര്‍ ബഹ്റൈനെതിരെ 2-2 എന്ന സമനിലയില്‍ പിരിഞ്ഞു.
ഏഷ്യന്‍ ചാമ്പ്യന്മാരായ മുഹമ്മദ് മുന്‍താരിയും അഹമ്മദ് അലായെല്‍ദീനും ബഹ്റൈനിനായി ഗോള്‍ കണ്ടെത്തിയപ്പോള്‍, കാമില്‍ അല്‍-അസ്വാദും ഇബ്രാഹിം അല്‍-ഖത്തലും ബഹ്റൈനിനായി ഗോള്‍ നേടി.
അടുത്ത മാസം നടക്കുന്ന നിര്‍ണായകമായ ഫിഫ ലോകകപ്പ് 2026 ഏഷ്യന്‍ പ്ലേ ഓഫുകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍, അന്താരാഷ്ട്ര ഇടവേളയില്‍ ഖത്തറിന് വേണ്ടിയുള്ള രണ്ട് സൗഹൃദ മത്സരങ്ങളില്‍ ആദ്യത്തേതാണിത്.
ജൂലന്‍ ലോപെറ്റെഗിയുടെ ടീം ഞായറാഴ്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ റഷ്യയെ നേരിടും.

