Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘ രവീന്ദ്രാ നീ എവിടെ ‘ ഇന്ന് മുതല്‍ സൈന പ്‌ളേയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. മനോജ് പാലോടന്‍ സംവിധാനം ചെയ്ത രവീന്ദ്രാ നീ എവിടെ ഇന്ന് മുതല്‍ സൈന പ്‌ളേയില്‍ കാണാം. കളിയും ചിരിയും തമാശകളും സമന്വയിപ്പിക്കുന്ന കുടുംബചിചത്രമാണിത്. ചിത്രം കാണുവാന്‍ സൈന പ്‌ളേ ആപ് ഡൗണ്‍ലോഡ് ചെയ്യണം.

http://Download ▶️ https://sainaplay.app.link/fdl

കാലാവസ്ഥാ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായാണ് ‘രവീന്ദ്രാ നീ എവിടെ’ തിയറ്ററുകളിലെത്തുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ചു എബ്രഹാം മാത്യു നിര്‍മ്മിച്ച് മനോജ് പാലോടന്റെ സംവിധാനത്തില്‍ ഫാമിലി ഹ്യൂമറായി ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നിരവതി ഹിറ്റ് കോമഡി ചിത്രങ്ങള്‍ക് തിരക്കഥ എഴുതിയ കൃഷ്ണ പൂജപ്പുരയാണ്..

ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്.

അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍ കൃഷ്ണ , സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി,ഷീലു എബ്രഹാം അപര്‍ണതി ,എന്‍.പി നിസ, ഇതള്‍ മനോജ്,ജോസ് ഫിലിപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം – മഹാദേവന്‍ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അമീര്‍ കൊച്ചിന്‍, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സൗണ്ട് ഡിസൈന്‍ – അജിത് എ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍- ടി.എം റഫീക്

Related Articles

Back to top button