Local NewsUncategorized
കള്‍ചറല്‍ ഫെസ്റ്റും ഇന്ത്യന്‍ എംബസി, കമ്മ്യൂണിറ്റി നേതാക്കളുമായി ആശയവിനിമയവും

ദോഹ. ഖത്തറിലെ കോളേജുകളിലോ യൂണിവേര്‍സിറ്റികളിലോ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ എംബസി, കമ്മ്യൂണിറ്റി നേതാക്കളുമായി ആശയവിനിമയം നടത്താനും കള്‍ചറല്‍ ഫെസ്റ്റ് ആസ്വദിക്കാനും അവസരം. സെപ്തംബര്‍ 19 ന് വൈകുന്നേരം 6 മണിക്ക് യൂണിവേര്‍സിറ്റി ഓഫ് ദോഹ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലാണ് പരിപാടി. ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍
https://forms.gle/NR1pkzfbzYP6u5ca9 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.



