ക്വിഫ് പതിനാറാമത് സീസണ് ഒക്ടോബറില്‍ തുടങ്ങും, ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ജനുവരിയിലും

ദോഹ. ഖത്തറിലെ ഫുട്ബോള്‍ പ്രേമികളായ പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്വിഫ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ16 ആം സീസണ് ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തുടങ്ങും.
ഖിഫിന്റെ മുന്‍ പ്രസിഡന്റും അമരക്കാരനുമായിരുന്ന ഈസക്കയുടെ സ്മരണാര്‍ത്ഥം ഖിഫ് സംഘടിപ്പിക്കുന്ന പ്രഥമ ഈസക്ക മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റും സീസണ് 16ന്റെ ഭാഗമായി ജനുവരിയില്‍ നടക്കും.
സീസണ് 16 ല്‍ പങ്കെടുക്കുന്ന ടീമുകളുടെ രെജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സീസണിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ദോഹ സ്റ്റേഡിയത്തിലാണ് നടക്കുക. ഫൈനല്‍ മത്സരങ്ങളുടെ വേദി പിന്നീട് പ്രഖ്യാക്കുമെന്ന് ഖിഫ് പ്രസിഡന്റ് ഷറഫ് പി ഹമീദ് അറിയിച്ചു. മുന്‍ സീസണുകളെപ്പോലെത്തന്നെ വിവിധ ജില്ലാ സംഘടനകളെ പ്രതിനിധീകരിക്കുന്ന ജില്ലാ ടീമുകള്‍ മത്സരിക്കുന്ന
അന്തര്‍ ജില്ലാ ടൂര്‍ണമെന്റ് തന്നെയാണ് സീസണ് 16ലും ഉണ്ടാവുക.
ടീം റെജിസ്ട്രേഷന് ഖിഫ് വൈസ് പ്രസിഡന്റും ടീം കോര്‍ഡിനേറ്ററുമായ മുഹമ്മദ് ഷമീനുമായി 55252219 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

