സംസ്‌കൃതി ഖത്തര്‍- ബ്ലഡ് ഡോണര്‍ ഫോറത്തിനു തുടക്കമായി

ദോഹ: സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ സംഘടിപ്പിച്ച ‘DRIVE TO LIFT PULSE’ ബ്ലഡ് & പ്ലേറ്റ്‌ലറ്റ് ഡൊണേഷന്‍ ക്യാമ്പ് ഇന്ത്യന്‍ എംബസ്സി, ഖത്തര്‍ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് എ. ടണ്ടാലെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസ്‌കൃതി ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ഔപചാരിക തുടക്കം ലോഗോ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം നിര്‍വഹിച്ചു.
സംസ്‌കൃതിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകപരവും അഭിനന്ദനര്‍ഹവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷമായി ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക-സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്‌കൃതിക്ക് വരും വര്‍ഷങ്ങങ്ങളില്‍ കൂടുതല്‍ മുന്നേറാന്‍ കഴിയട്ടെ എന്നദ്ദേഹം ആശംസിച്ചു.
സംസ്‌കൃതിയുടെ പ്രവര്‍ത്തനങ്ങളും വിശിഷ്യ സോഷ്യല്‍ സര്‍വീസ് വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ സംസ്‌കൃതി പ്രസിഡണ്ട് വിശദമാക്കി.
സംസ്‌കൃതി ബ്ലഡ് ഡോണേഴ്‌സ് ഫോറം, രക്ത ദാതാക്കളെയും സ്വീകരിക്കുന്നവരെയും ബന്ധിപ്പിക്കുന്ന സജീവ സംവിധാനമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഖത്തറിലെയും ഇന്ത്യയിലെയും ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുമായി അന്യോന്യം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രവര്‍ത്തനങ്ങള്‍ വിശദമാക്കികൊണ്ടു ചടങ്ങില്‍ സംസാരിച്ച കണ്‍വീനര്‍ വ്യക്തമാക്കി.
സംസ്‌കൃതി സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച ഉച്ചമുതല്‍ ആരംഭിച്ച ക്യാമ്പില്‍ സ്ത്രീകളടക്കം 250 ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 193 പേരോളം രക്തം നല്‍കുകയും ചെയ്തു.
ക്യാമ്പില്‍ കുട്ടീസ് മെഡിക്കല്‍സ് സെന്ററിന്റെ സൗജന്ന്യ ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍, കൂടാതെ വിവിധ സൗജന്യമെഡിക്കല്‍ സേവനങ്ങളും ക്യമ്പില്‍ ഒരുക്കിയിരിന്നു.
സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷനായിരിന്നു.
ചടങ്ങില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം മിനി സിബി, സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ , കുട്ടീസ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സിറില്‍ മാത്യു ,സംസ്‌കൃതി ട്രെഷര്‍ അപ്പു കെ കെ, സംസ്‌കൃതി കേന്ദ്രകമ്മറ്റി ഭാരവാഹികളായ ബിജു പി മംഗലം , നിതിന്‍ എസ് ജി , അബുള്‍ അസീസ് , അര്‍ച്ചന ഓമനക്കുട്ടന്‍, ശിഹാബ് തൂണേരി, സോണ്‍ / യുണിറ്റ് / വിവിധ സബ്കമ്മറ്റി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരിന്നു.
സംസ്‌കൃതി സാമൂഹിക സേവന വിഭാഗം കണ്‍വീനര്‍ സന്തോഷ് ഓ കെ സ്വാഗതവും, സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനില്‍ നന്ദിയും പറഞ്ഞു.