2026 ലെ ഹജ്ജ് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 1 ന് ആരംഭിക്കും

ദോഹ: 2026 ലെ ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 1 ന് ആരംഭിച്ച് 2025 ഒക്ടോബര്‍ 31 വരെ തുടരുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു.
തീര്‍ത്ഥാടകര്‍ അവരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സ്ഥിരീകരിക്കുന്ന ഒരു നിര്‍ബന്ധിത ആരോഗ്യ സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ ഏതെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നേടണം, സുരക്ഷാ തുകയായി അപേക്ഷകര്‍ 10,000 റിയാല്‍ നിക്ഷേപിക്കണം എന്നീ രണ്ട് പുതിയ മാറ്റങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളില്‍ കൊണ്ടുവന്നതായി മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷം ഖത്തറില്‍ നിന്നും 4,400 തീര്‍ത്ഥാടകര്‍ക്കാണ് ഹജ്ജിന് അനുമതി നല്‍കുക. രജിസ്‌ട്രേഷന്‍ വെബ്സൈറ്റ് (hajj.gov.qa) വഴിയായിരിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹജ്ജ് രജിസ്‌ട്രേഷന്‍ ഘട്ടം പൂര്‍ത്തിയായ ഉടന്‍ തന്നെ ഇലക്ട്രോണിക് തരംതിരിക്കല്‍ ആരംഭിക്കുമെന്നും നവംബറില്‍ അപേക്ഷകര്‍ക്ക് അംഗീകാരങ്ങള്‍ അയയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.