യു.എം.എ.ഐ ഖത്തര്‍ ലേഡീസ് വെയ്റ്റ് ലോസ് ചലഞ്ചിന് ഉജ്വല തുടക്കം

ദോഹ. യു.എം.എ.ഐ ഖത്തറും – കിംസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകള്‍ക്കായുള്ള 45 ദിവസത്തെ ലോസ് ചലഞ്ചിന് ഉജ്വല തുടക്കം
വകറയിലെയും മാഷാഅഫിലെയും കിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുടെ പിന്തുണയോടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 100 ഇല്‍ അധികം സ്ത്രീകള്‍ പ്രാഥമിക പരിശോധനകളില്‍ പങ്കെടുത്തു.
പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, ഭാരം കുറയ്കാനുള്ള പ്രൊഫഷണല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ 45 ദിവസത്തെ കാലയാളവിലൂടെനീളം ലഭ്യമാകും .
അവധിക്കാലം കഴിഞ്ഞ് ശരീരഭാരം വര്‍ദ്ധിച്ച് സ്വന്തം രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി പ്രവാസികള്‍ക്ക് ഈ സംരംഭം തികഞ്ഞ സ്വീകര്യതയും ആവേശവുമാണെന്ന് പങ്കെടുത്ത സ്ത്രീകള്‍ അഭിപ്രായപെട്ടു.
45 ദിവസത്തെ ശ്രദ്ധാപൂര്‍വ്വമായ വിലയിരുത്തലിനുശേഷം, വിജയികളെ യു.എം.എ.ഐ ഖത്തര്‍ നടത്തുന്ന ഗ്രാന്‍ഡ് പരിപാടിയില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും, ഒന്നാം സമ്മാനം സ്വര്‍ണ്ണ നാണയവും, രണ്ടാം സമ്മാനം ഡിഷ് വാഷ്‌റും , മൂന്നാം സമ്മാനം എയര്‍ ഫ്രയറും, കൂടാതെ എല്ലാ പങ്കെടുക്കുന്നവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
വെയിറ്റ് ലോസ് ചലഞ്ച് പരിപാടിയുടെ ഏകോപനം വനിതാ ടീം കോര്‍ഡിനേറ്ററായ ആയിഷ ഷഹീന,ബരീറ ഉബൈദ് ,സഹല ഷബീര്‍ ,സന,റാഹത്, കിംസ് മാര്‍ക്കറ്റിംഗ് ലീഡ് രാഹുല്‍, ബിസിനസ് ഡെവലപ്പ്മന്റ് മാനേജര്‍ സുല്‍ഫികര്‍, ബിസ്‌നസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് സുഹൈല്‍ എന്നിവര്‍ നിര്‍വഹിച്ചു.
യു.എം.എ.ഐ ഖത്തര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് മണ്ണോളി, സെക്രട്ടറി ഷബീര്‍, ഇവന്റ് കണ്‍വീനര്‍മാരായ ഉബൈദ് സികെ, അബ്ദുള്ള പൊയില്‍ എന്നിവരുടെ നേത്രത്വത്തില്‍ ഇന്‍സ്ട്രക്ടര്‍മാരായ സയീദ് സല്‍മാന്‍, ഫാസില്‍, ഷഫീഖ്, മുഹമ്മദ്, നൗഫല്‍ തിക്കോടി എന്നിവര്‍ പങ്കെടുത്തു.
