Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മലയാളോത്സവം സ്വാഗത സംഘം രൂപീകരിച്ചു

ദോഹ: മലയാളോത്സവം -ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 30ന് ഖത്തറിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അടങ്ങിയ സംഘത്തിന് വിപുലമായ സ്വീകരണമൊരുക്കാന്‍ ഖത്തര്‍ മലയാളി പ്രവാസികള്‍. ലോക കേരളസഭ, മലയാളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആണ് ഗള്‍ഫ് നാടുകളില്‍ സ്വീകരണം സംഘടിപ്പിക്കുന്നത്.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ പ്രവാസി മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ദേയമായി.ഒക്ടോബര്‍ 30 ന് വൈകുന്നേരം 6 മണി മുതല്‍ അബു ഹമൂറിലുള്ള ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആകും ‘മലയാളോത്സവം 2025’എന്ന സ്വീകരണ പരിപാടി നടക്കുക.

വിവിധ സ്വാഗതസംഘകമ്മറ്റികളുടെ പാനല്‍ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ ഇ എം സുധീര്‍ അവതരിപ്പിച്ചു. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ സി വി റപ്പായി ചെയര്‍മാനും ഇ. എം. സുധീര്‍ ജനറല്‍ കണ്‍വീനറുമായി, ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളെയും പൗര പ്രമുഖരെയും ഉള്‍പ്പെടുത്തിയിട്ടുള്ള വിപുലമായ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. സി. വി. റപ്പായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ജെ കെ മേനോന്‍ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.പ്രവാസി ഭാരതീയ സമ്മാന്‍ ജേതവും പ്രമുഖ സമൂഹ്യ പ്രവര്‍ത്തകനുമായ ഡോ:മോഹന്‍ തോമസ്
ഐ ബി പി സി പ്രസിഡന്റ് താഹ അബ്ദുള്‍ കരീം, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍ തുടങ്ങി ഖത്തറിലെ മലയാളി സാമൂഹ്യ- സാംസ്‌ക്കാരിക വാണിജ്ജ്യ രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു. സംസ്‌കൃതി സെക്രട്ടറിയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്റര്‍ സെക്രട്ടറിയുമായ ബിജു പി. മംഗളം സ്വാഗതവും ലോക കേരള സഭ അംഗവും മുന്‍ സംസ്‌കൃതി പ്രസിഡണ്ടുമായ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

Related Articles

Back to top button