ഇന്ത്യന്‍ ഫാര്‍മാ ക്രിക്കറ്റ് ലീഗ് 2025 മര്‍ക്കിയ നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാര്‍

ദോഹ: ഖത്തറിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ നോബിള്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഫാര്‍മാ ക്രിക്കറ്റ് ലീഗ് 2025-ല്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സണ്‍റൈസസ് ഹിലാലിനെ പരാജയപ്പെടുത്തി മര്‍ക്കിയ നൈറ്റ് റൈഡേഴ്‌സ് കിരീടം സ്വന്തമാക്കി.
ടൂര്‍ണമെന്റിലെ മികച്ച താരമായി അബ്ദുല്‍ കരീം തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബൗളറായി ടി. പി. ഇസ്മായില്‍ അംഗീകാരം നേടി.
ലീഗില്‍ സണ്‍റൈസസ് ഹിലാല്‍, വക്ര സൂപ്പര്‍ കിംഗ്, റോയല്‍ ചലഞ്ചേഴ്‌സ് ബിന്‍ ഉംറാന്‍, മര്‍ക്കിയ നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ പങ്കെടുത്തു. ഖത്തറിലെ മികച്ച ഫാര്‍മസിസ്റ്റ് താരങ്ങള്‍ ടീമുകള്‍ക്കായി മത്സരിച്ചു.
ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി സജീര്‍, സമീര്‍ കെ. ഐ., റിയാസ് എന്നിവര്‍ ചേര്‍ന്ന് നല്‍കി. റണ്ണേഴ്‌സ്-അപ്പ് ടീമിന് ട്രോഫി ഷെരീഫ് മേപുരി വിതരണം ചെയ്തു.
ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ആരിഫ് ബബ്രണ, അമീര്‍ അലി, ഹനീഫ് പേരാല്‍, അഷ്റഫ് നെല്ലിക്കുന്ന്, ഷാനവാസ് ബേദ്രിയ, ജസ്സിര്‍ മാങ്ങാട്, ജാഫര്‍ വാക്ര, ശനീബ് അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.