Local News
‘കേരളോദയം” സാംസ്കാരിക സംഗമം: നവംബര്‍ 6 ന് ഐസിസി അശോക ഹാളില്‍

ദോഹ: കരിഷ്മ ആര്‍ട്സും ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബും ചേര്‍ന്ന് കേരളപ്പിറവിയുടെ ഭാഗമായൊരുക്കുന്ന കേരളോദയം സാംസ്കാരിക സംഗമം നാളെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടക്കും.
കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യവും ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കലാസൃഷ്ടികളുമായെത്തുന്ന ഈ വേദിയില്‍, കല, സംഗീതം, നൃത്തം, ഫാഷന്‍, ചിത്രകല തുടങ്ങിയ നിരവധി കലാവിഭാഗങ്ങള്‍ ഒരേ വേദിയില്‍ നിറം പകരും .
പരിപാടിയുടെ പ്രധാന ആകര്‍ഷണം പ്രശസ്ത ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ കലാസൃഷ്ടികളെ പുനരാവിഷ്ക്കരിച്ചുകൊണ്ട് അണിയിച്ചൊരുക്കുന്ന രാജാ രവിവര്‍മ്മ ഫാഷന്‍ ഷോ ആയിരിക്കും. അതിനൊപ്പം, നൃത്തനൃത്യങ്ങള്‍, സംഗീത നിശ, സാംസ്കാരിക സംഗമം എന്നിവയും കലാസായാഹ്നത്തിന് നിറപ്പകിട്ടേകും.