Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

വൈറ്റ് മില്‍ക് : ശുദ്ധവും പുതുമയും ചേര്‍ന്നൊഴുകുന്ന അമൃത്

പാലിന്റെ വിശുദ്ധി പ്രകൃതിയുടെ അമൃതാണ്. ജീവന്റെ തുടിപ്പില്‍ നിന്നുള്ള ശുദ്ധദാനമായ പാലിന് നിഷ്‌കളങ്കതയുടെ നിറവും സ്‌നേഹത്തിന്റെ സ്പര്‍ശവും ഉണ്ട്. ശുദ്ധമായ പാലും പാലുല്‍പ്പന്നങ്ങളും നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെയിംസ് വെഞ്ചേഴ്സിന്റെ സ്വപ്ന പദ്ധതിയാണ് YTE മില്‍ക്ക്. സമാനതകളില്ലാത്ത ഗുണനിലവാരം ഉറപ്പാക്കുന്ന കമ്പനി ഈ മേഖലയില്‍ ഒട്ടേറെ ദൂരം താണ്ടിക്കഴിഞ്ഞു.

പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഇബ്രാഹീം കുട്ടി വൈസ് ചെയര്‍മാനും എ.ആര്‍. മുഹമ്മദ് സെബിന്‍സ് മാനേജിംഗ് ഡയറക്ടറുമായ കമ്പനി ശുദ്ധമായ പാലും പാലുല്‍പ്പനങ്ങളും ഉയര്‍ന്ന ഗുണമേന്മയില്‍ തയ്യാറാക്കുമെന്ന് ഉറപ്പു നല്‍കുന്നു.

പാല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുമുമ്പ് പൂര്‍ണ്ണമായും യന്ത്രവല്‍കൃത പരിശോധനയിലൂടെയാണ് ഗുണനിലവാരം ഉറപ്പാക്കുന്നത്. രുചിയിലും ഗുണനനിലവാരത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ഉറപ്പാണ് കമ്പനി നല്‍കുന്നത്

ഗുണനിലവാരം ആദ്യം

പാലിന്റെ കാര്യത്തില്‍ ഗുണനിലവാരം നിര്‍ണായകമാണ്, അവസാന തുള്ളി വരെ ഇത് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതായി കമ്പനി മേധാവികള്‍ പറഞ്ഞു. ഫാമിലെ പച്ചപ്പ് നിറഞ്ഞ പാടങ്ങള്‍ മുതല്‍ മേശപ്പുറത്ത് എത്തുന്നത് വരെ ഞങ്ങളുടെ ഓരോ തുള്ളി പാലിലും പരിശുദ്ധി, പോഷകാഹാരം, രുചി എന്നിവ ഉറപ്പ് നല്‍കുന്നു.

ആരോഗ്യകരവും പൂര്‍ണ്ണവുമായ പാല്‍ ഉല്‍പാദനത്തിനായി, കന്നുകാലികളെ വൃത്തിയുള്ളതും സമ്മര്‍ദ്ദരഹിതവുമായ അന്തരീക്ഷത്തിലാണ് വളര്‍ത്തുന്നത്. പോഷകസമൃദ്ധമായ ഭക്ഷണക്രമമാണ് പശുക്കള്‍ക്ക് നല്‍കുന്നത്.

ഉല്‍പാദനത്തിന് പുറമേ, ഓരോ പ്രക്രിയയുടെയും ഓരോ ഘട്ടത്തിലും പരമാവധി പരിചരണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. മലിനീകരണം, ആന്റിബയോട്ടിക്കുകള്‍, പ്രിസര്‍വേറ്റീവുകള്‍, അഡിറ്റീവുകള്‍ എന്നിവയില്‍ നിന്ന് മുക്തമായ പാല്‍ നല്‍കുന്നതിന്, ശാസ്ത്രീയ തീറ്റ സംവിധാനം, നൂതനമായ പാല്‍ കറക്കല്‍ രീതികള്‍, കര്‍ശനമായ ആരോഗ്യ പരിശോധന, പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് പാല്‍ സംസ്‌കരണ സംവിധാനം എന്നിവ ഉപയോഗിക്കുന്നു. യാതൊരു വിട്ടുവീഴ്ചയും കൂടാതെ നിങ്ങള്‍ക്ക് എല്ലാ ദിവസവും ഫാം-ഫ്രഷ് പാല്‍ കഴിക്കാം

വൈറ്റ് മില്‍ക്കില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിനും നൂതനത്വത്തിനും ഒരു ഉദാഹരണമാണെന്ന് കമ്പനി ഉറപ്പു നല്‍കുന്നു. ഉപഭോക്താക്കളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും പ്രതീക്ഷകളെ നിറക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍)

കേരളത്തിലെ സാമൂഹിക മേഖലകളിലെ ഉന്നത വ്യക്തിത്വമായ ഹമീദ് അലി ശിഹാബ് തങ്ങളാണ് കമ്പനിയുടെ ചെയര്‍മാന്‍. ബിസിനസ്സിനും വിദ്യാഭ്യാസത്തിനും വളരെയധികം സംഭാവനകള്‍ നല്‍കിയ പ്രതിഭാധനനായ വ്യക്തിത്വത്തിന് ഉടമയാണ് ഹമീദലി ശിഹാബ് തങ്ങള്‍. മലപ്പുറത്തെ സ്‌ട്രെയിറ്റ് പാത്ത് സ്‌കൂളിന്റെ ഡയറക്ടറാണ് അദ്ദേഹം. സാമൂഹിക ക്ഷേമത്തിനും സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കിയ നിരവധി സംരംഭങ്ങള്‍ ഇതോടകം കേരളത്തില്‍ വിജയക്കൊടി പാറിച്ച് മുന്നേറുന്നുണ്ട്. കേരളത്തിന്റെ പരിസ്ഥിതിക്ക് കൂടി അനുയോജ്യമായ പദ്ധതിയാണ് ്യലേ ാശഹസ സംരംഭം എന്ന കാര്യത്തില്‍ നിസ്തര്‍ക്കമാണ്.

നിരവധി ബിസിനസ്, തൊഴില്‍ സാധ്യതകളും ഈ സംരംഭം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ലഭ്യമാകും. നൂറു കണക്കിനാളുകള്‍ക്കാണ് ഇവിടെ തൊഴില്‍ സാധ്യതകളുള്ളത്. ഇതിനെല്ലാം പുറമെ, രാജ്യാന്തര നിലവാരത്തിലുള്ള പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ നാട്ടില്‍ തന്നെ ലഭ്യമാക്കുകയും പാലില്‍ സ്വയം പര്യാപ്തത നേടുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക എന്ന ലക്ഷ്യവും അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ബിസിനസ് സംരംഭത്തിലേക്കാണ് ഹെയിംസ് വെഞ്ചേഴ്സിന്റെ വൈറ്റ് മില്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നത്. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍
+919496035851, +918891984851, 00 974 7700 6312 (ഖത്തര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button