കരിഷ്മ ആര്‍ട്‌സും ജി ആര്‍ സി സിയും ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ച കേരാളോദയം അവിസ്മരണീയമായി

അമാനുല്ല വടക്കാങ്ങര
ദോഹ. കരിഷ്മ ആര്‍ട്‌സും ജി ആര്‍ സി സിയും ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ച കേരാളോദയം സംഘാടക മികവ് കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും സഹൃദയലോകത്തിന് അവിസ്മരണീയമായ അനുഭവമായി. ഗാനങ്ങളും നൃത്തനൃത്യങ്ങളുമൊക്കെ ഒന്നിനൊന്ന് മികച്ചവയായിരുന്നു.
കേരാളോദയം കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി എണ്ണച്ചായ ചിത്രങ്ങളില്‍ രാജാരവിവര്‍മ്മ പകര്‍ന്നിട്ട രൂപങ്ങളെ കലാകാരിയും ജി ആര്‍ സി സി അധ്യക്ഷയുമായ രോഷ്‌നി കൃഷ്ണന്റെ നേതൃത്വത്തില്‍ പുനരാവിഷ്‌ക്കരിച്ചത് ഐസിസി അശോക ഹാളിലെ നിറഞ്ഞ സദസ്സിന് വേറിട്ട അനുഭവമായി മാറി.
എണ്ണഛായ ചിത്രങ്ങളില്‍ നിന്നിറങ്ങി വന്ന പര്‍ണ്ണശാലയിലെ ആശ്രമ കന്യകളും, മുല്ലപ്പൂ ചൂടിയ നായര്‍ വനിതയും ദമയന്തിയും വാസവദത്തയും പാല്‍ക്കുടമേന്തിയ സ്ത്രീയും പൗരാണികമായ ചുമരുകളില്‍ തൂക്കിയിട്ട എണ്ണഛായ ചിത്രങ്ങളില്‍ നിന്നിറങ്ങി വന്ന് നമുക്ക് മുന്നില്‍ നൃത്തം വച്ച് നൂറ്റാണ്ടുകളുടെ പിന്നിലെ കാല്പനികവും സമൃദ്ധവുമായ സാംസ്‌കാരിക ധാരയിലേക്ക് സദസിനെ ചേര്‍ത്തുകൊണ്ട് പോയ സ്വപ്ന യാത്രയായിരുന്നു അത്.
നക്ഷത്രങ്ങള്‍ വിണ്ണില്‍ നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്ന ഒരു രാത്രി എന്ന് പറയാം…ഫാഷന്‍ഷോ കൊറിയോഗ്രാഫര്‍ ജുബിന്‍ പുന്നക്കാടനും ഷോ ഡയറക്ടര്‍ രോഷ്‌നി കൃഷ്ണനും എണ്ണച്ചായ ചിത്രങ്ങളിലെ സുന്ദര സുരഭിലകളായി പൗരാണിക വേഷങ്ങള്‍ പകര്‍ന്നടിയ മഞ്ജു മധുസൂദനന്‍ നായര്‍, ഷീജ ഉണ്ണികൃഷ്ണന്‍, മേഘ്‌ന സോണി, അനുജ ദേവ്, രാജലക്ഷ്മി ചൊക്കലിംഗം , സ്മിതാ മുരുകന്‍, റിനീഷ റിനീഷ്, ശബ്‌ന, ഹര്‍ഷ, മഞ്ജു, അനു ദേവ് സ്മിതാ മുരുകന്‍,റിിശഷ റിനീഷ് ശബ്‌ന ഹര്‍ഷ മഞ്ജു അനു സ്മിതാ മുരുകന്‍, റിനിഷ റിനീഷ്, ശബ്‌ന, ഹര്‍ഷ, മഞ്ജു, അനു എന്നിവരുടെ അവിസ്മരണീയമായ പകര്‍നാട്ടത്തിന്റെ നക്ഷത്ര രാത്രി കൂടിയാണ് കടന്നുപോയത്.


