അല്‍ ഫസാഹ: അല്‍മനാര്‍ മദ്‌റസ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

ദോഹ. അല്‍മനാര്‍ മദ്‌റസ വിദ്യാര്‍ത്ഥികളുടെ ആര്‍ട്‌സ് ഫെസ്റ്റായ അല്‍ഫസാഹ’25 വിജയകരമായി സമാപിച്ചു. ഈ വര്‍ഷം 5 കാറ്റഗറികളിലായി 21 ഇനങ്ങളില്‍ മികച്ച മത്സരമാണ് വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. 186 പോയന്റുകള്‍ നേടിയ ഗ്രീന്‍ ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. മികച്ച മത്സരത്തിനൊടുവില്‍ 167 പോയന്റുമായി റെഡ് ഹൗസ് ഫസ്റ്റ് റണ്ണേഴ്‌സ് അപ്പായി.
135 പോയന്റോടെ യെല്ലോ ഹൗസ് മൂന്നാം സ്ഥാനത്തും, 114 പോയന്റുമായി ബ്ലൂ ഹൗസ് നാലാം സ്ഥാനത്തും എത്തി.
വിവിധ കാറ്റഗറികളിലെ വ്യക്തിഗത ചാമ്പ്യന്മാരായി മര്‍യം സുഹൈബ്(കിഡ്‌സ് -ബ്ലൂ ഹൗസ്) ഇസാന്‍ ഷഫീല്‍(സബ്ജൂനിയര്‍ – റെഡ് ഹൗസ്), ഹാതിം അബ്ദുല്‍ വഹാബ്(സബ്ജൂനിയര്‍ – ഗ്രീന്‍ ഹൗസ്), ഇഹാന്‍ അബ്ദുല്‍ വഹാബ് (ജൂനിയര്‍ -റെഡ് ഹൗസ്), ഉമര്‍ അബ്ദുല്‍ ഹക്കീം (സീനിയര്‍ ബോയ്‌സ് – ഗ്രീന്‍ ഹൗസ്), ഹുദ നഹീം (സീനിയര്‍ ഗേള്‍സ് – ബ്ലൂ ഹൗസ്) എന്നിവരെ തിരഞ്ഞെടുത്തു.
മികച്ച രീതിയില്‍ കലാ പരിപാടികള്‍ അവതരിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും, അവരെ പരിപാടികള്‍ക്കായി ഒരുക്കിയ രക്ഷിതാക്കളെയും, അധ്യാപകരെയും മാനേജ്‌മെന്റ് അഭിനന്ദിച്ചു.
പ്രിന്‍സിപ്പാള്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി, ക്യു കെ ഐ സി പ്രസിഡന്റ് കെ.ടി. ഫൈസല്‍ സലഫി, ചെയര്‍മാര്‍ ആശിഫ് ഹമീദ്, കണ്‍വീനര്‍ സി.പി. ശംസീര്‍, ട്രഷറര്‍ മുഹമ്മദലി മൂടാടി, വൈസ് പ്രസിഡന്റ്മാരായ ഖാലിദ് കട്ടുപ്പാറ, ഉമര്‍ സ്വലാഹി, സെക്രട്ടറിമാരായ അബ്ദുല്‍ ഹക്കിം പിലാത്തറ, ശബീറലി അത്തോളി , സെലു അബൂബക്കര്‍,ശഹാന്‍ വി.കെ, അബ്ദുല്‍ വഹാബ്, അബ്ദുല്‍ കഹാര്‍, ബഷീര്‍,ശംസുദ്ധീന്‍ സലഫി , മുനീര്‍ സലഫി, സലാഹ് മദനി, ഷഹന്‍ഷാ, മുബീന്‍ പട്ടാണി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.

