‘കല്യാണസൗഗന്ധികം’കഥകളി ഡിസംബര്‍ നാലിന് ഐസിസി അശോകഹാളില്‍

ദോഹ: കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളി പൂര്‍ണ്ണമായി അരങ്ങില്‍ അവതരിപ്പിക്കുന്നു. ഖത്തര്‍ ഫണ്‍ഡേ ക്ലബ്ബും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും,അങ്കമാലി കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാകും പരിപാടി സംഘടിപ്പിക്കുക .
ഡിസംബര്‍ നാലിന് രാത്രി ഏഴു മുതല്‍ ഐസിസി അശോകഹാളില്‍ ആകും ‘കല്യാണ സൗഗന്ധികം ‘ എന്ന കഥയുമായി കഥകളിയില്‍ പ്രാവീണ്യം നേടിയ അങ്കമാലി കഥകളി ക്ലബ്ബിന്റെ പ്രശസ്തരായ പത്തിലേറെ കലാകാരന്മാര്‍ അരങ്ങിലും പിന്നണിയിലുമായി അണിനിരക്കുക.
ഖത്തറിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കഥയുമായി കഥകളി പൂര്‍ണ്ണമായി വേദിയില്‍ അവതരിപ്പിക്കുന്നത്. ഖത്തറിലെ കഥകളിപ്രേമികള്‍ക്കും,പുതിയ തലുറകള്‍ക്കും
വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച കഥകളി എന്ന കലാരൂപത്തെ ആസ്വാദിക്കാനും അടുത്തറിയാനുമായുള്ള അസുലഭ അവസരമാണ് ഖത്തര്‍ ഫണ്‍ഡേ ക്ലബ്ബും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് പ്രവാസികള്‍ക്കായി ഒരുക്കുന്നത്.
