ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തര്‍ സ്വീകരണം നല്‍കി

ദോഹ: ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തര്‍ സ്വീകരണം നല്‍കി. ഐ സി ബി എഫ് കഞ്ചാനി ഹാളില്‍ നടന്ന പ്രോഗ്രാമില്‍ സംസ്‌കൃതി കളിക്കൂട്ടം , മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്റര്‍ കുട്ടികളൊപ്പം കൂടിയിരുത്തവും സംഘടിപ്പിച്ചു.കളിക്കൂട്ടം പ്രസിഡന്റ് ആധവ് ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവനന്ദ അനുശോചന പ്രമേയവും ഗീതിക സ്വാഗതവും കളിക്കൂട്ടം ജോയിന്റ് സെക്രട്ടറി സാന്റിനോ നന്ദിയും പറഞ്ഞു.സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ ജെന.സെക്രട്ടറി ഷംസീര്‍ അരീക്കുളം, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ എന്നിവര്‍ ചേര്‍ന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപിനുള്ള സംസ്‌കൃതിയുടെ സ്‌നേഹ സമ്മാനം സമര്‍പ്പിച്ചു. ലാസ ഇവന്റസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയില്‍ എത്തിയതായിരുന്നു ജി എസ് പ്രദീപ്.
മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ് വിജയികളായ ജോആന്‍ മെല്‍വിന്‍, സൂര്യദര്‍ശ് ദിനേശന്‍ , അനാഹിര ബെന്‍സ്, എല്‍ന സൂസന്‍ ജോബി, നിമ ഹന്ന ക്രിസ്റ്റീന്‍, ജോവിത ആന്‍ ജിജോ, പ്രസംഗ മത്സരത്തില്‍ വിജയികളായ ഏബെല്‍ റ്റിജു ഇഷ സൂരജ്, ദുബായില്‍ നടന്ന ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് മത്സര വിജയി ജിയ മരിയ മിജു എന്നിവര്‍ക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് ഉപഹാരങ്ങള്‍ നല്‍കി.

