Breaking News
ജോര്‍ജിയയിലേക്കുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് വേണം

ദോഹ: ജോര്‍ജിയയിലേക്ക് പോകുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി
‘ജോര്‍ജിയയിലെ ടൂറിസം’ നിയമപ്രകാരം, 2026 ജനുവരി 1 മുതല്‍ ജോര്‍ജിയയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും സാധുവായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പോളിസി വേണം. ഇന്‍ഷുറന്‍സ് പരിരക്ഷ 30,000 ജോര്‍ജിയന്‍ ലാറിയില്‍ (ഏകദേശം 40,000 ഖത്തര്‍ റിയാല്‍) കുറയരുത് എന്നാണ് വ്യവസ്ഥയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.



