ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കായി, ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ദിവസം വൈകുന്നേരം അബു ഹമൂറിലെ ഐ സി സി അശോക ഹാളില്‍
സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ വിപുല്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓര്‍ഡിനേറ്റിങ് ഓഫീസ റുമായ ഈഷ് സിങാള്‍, ലേബര്‍ ഓഫീസര്‍ രവി രഥി, എന്നിവര്‍ അതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.
സാമൂഹ്യ സേവന രംഗത്തെ സ്തുത്യര്‍ഹമായ സംഭാവനകള്‍ക്ക് ജനസേവകരായ വിവിധ മേഖലകളിലുള്ളവരെ എംബസി പ്രത്യേക പുരസ്‌കാ രം നല്‍കി ആദരിച്ചു. അവരുടെ പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ ശ്ലാഘിക്കുകയും ഇത്തരം അംഗീകാരങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനവുമെന്നും പ്രത്യാശിച്ചു. ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി നൂറോളം മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റുകള്‍ അംബാസഡര്‍ വിതരണം ചെയ്തു.
ഐ.സി.ബി.എഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ പ്രസാദ് ഗാരു , പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബോബന്‍, ഐ.സി.സി ജനറല്‍ സെക്രട്ടറി ഏബ്രഹാം ജോസഫ്, ഐ.സി.സി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍,ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ് നീലാങ്ഷു ഡെയ്,ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ എന്നിവരും വിവിധ അസോസിയേറ്റഡ് സംഘടനാ സാരഥികളും സമൂഹ നേതാക്കളും പങ്കെടുത്തു.
പ്രസിഡന്റ് ഷാനവാസ് ബാവ യുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും. ലേബര്‍ & ഫിഷര്‍മാന്‍ വെല്‍ഫെയര്‍ ഹെഡ് ശങ്കര്‍ ഗൗഡ് നന്ദിയും പറഞ്ഞു .
ജയില്‍ സന്ദര്‍ശന വിഭാഗം മേധാവി നീലാംബരി എസ്, പ്രദീപ് പിള്ളൈ എന്നിവര്‍ സാംസ്‌കാരിക പരിപാടികള്‍ ഏകോപിപ്പിച്ചു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായ അമര്‍വീര്‍ സിംഗ്, മിനി സിബി, മണി ഭാരതി, ഇര്‍ഫാന്‍ അന്‍സാരി എന്നിവര്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ചു. തൊഴിലാളികള്‍ക്കായി നടത്തിയ സ്‌പോട്ട് ക്വിസ് മത്സരം വര്‍ക്കി ബോബന്‍ നിയന്ത്രിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

