കെപിഎല്‍ സീസണ്‍ 5: ചുങ്കം ബ്രദേഴ്‌സിന് കിരീടം; ഫുട്‌ബോള്‍ മാമാങ്കത്തിന് വിജയകരമായ സമാപനം

ദോഹ: ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കെപിഎല്‍ സീസണ്‍ 5 ന് ആവേശകരമായ സമാപനം. ടെസ്ല ഇന്റര്‍നാഷനല്‍ ഗ്രൂപ് മുഖ്യ സ്‌പോണ്‍സറായി അല്‍ ഹുസൈനി എന്റര്‍പ്രൈസസ് റോളിംഗ് ട്രോഫിക്കായി നടന്ന വാശിയേറിയ ഫൈനലില്‍ ശക്തരായ റോയല്‍ എഫ് സിയെ പരാജയപ്പെടുത്തി ചുങ്കം ബ്രദേഴ്‌സ് കിരീടം സ്വന്തമാക്കി.
ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റന്റ് കോച്ചും ഗോള്‍കീപ്പര്‍ കോച്ചുമായ മുഹമ്മദ് അസ്ലം ങ ഥ ടൂര്‍ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അദ്ദേഹം കളിക്കാരെ പ്രത്യേകം പരിചയപ്പെടുകയും ടൂര്‍ണമെന്റിന് ആശംസകള്‍ നേരുകയും ചെയ്തത് താരങ്ങള്‍ക്ക് വലിയ പ്രചോദനമായി.
നാല് ടീമുകള്‍ മാറ്റുരച്ച പ്രഥമിക ഘട്ടത്തില്‍
ഗ്രൂപ്പ് പോയിന്റ് നിലയില്‍ കിംഗ്‌സ് കൂറ്റനാട് ചുങ്കത്തിനൊപ്പം ആയിരുന്നെങ്കിലും ഫെയര്‍പ്ലേ പോയിന്റിലെ മുന്‍ഗണനയില്‍ ചുങ്കം ബ്രദേഴ്‌സ് ഫൈനലില്‍ കടക്കുകയായിരുന്നു. തീപാറിയ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും പ്രതിരോധത്തിലും ആക്രമണത്തിലും കനത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും, നിര്‍ണ്ണായക നിമിഷങ്ങളിലെ കൃത്യമായ നീക്കങ്ങളിലൂടെ ചുങ്കം ബ്രദേഴ്‌സ് വിജയം ഉറപ്പിച്ചു.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഫൈനല്‍ മത്സരത്തിലെ മികച്ച പ്രകടനത്തിന് ചുങ്കം ബ്രദേഴ്‌സിന്റെ ജാസിര്‍ ന്യൂ ബസാര്‍ ‘പ്ലെയര്‍ ഓഫ് ദി ഫൈനല്‍’ പുരസ്‌കാരം നേടി. കിങ്‌സ് കൂറ്റനാടിന്റെ ഹുസൈന്‍ മികച്ച ഗോള്‍കീപ്പറായപ്പോള്‍, ചുങ്കം ബ്രദേഴ്‌സിന്റെ രാഗേഷ് ചാലിശ്ശേരി മികച്ച പ്രതിരോധ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റോയല്‍ എഫ് സി ടീമില്‍ നിന്നും മുസ്തഫ മികച്ച മുന്നേറ്റ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, അതേ ടീമിലെ ഷാജി മുറൂര്‍ ടോപ് സ്‌കോറര്‍ പട്ടം കരസ്ഥമാക്കി.
സമാപന ചടങ്ങില്‍ വെച്ച് വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും വ്യക്തിഗത അവാര്‍ഡുകള്‍ നേടിയ താരങ്ങള്‍ക്കുമുള്ള ട്രോഫികള്‍ ഷമീര്‍ ടി. കെ, ഷറഫുദ്ദീന്‍, അഷറഫ് പി എ നാസര്‍, സക്കീര്‍ വിപി, സലിം കെവി, മുനീര്‍ സുലൈമാന്‍, പ്രഗിന്‍, ഷാജി എ വി, സ്മിജന്‍, കബീര്‍ തുടങ്ങിയവര്‍ സമ്മാനിച്ചു.
ജലീല്‍ എവി, അനസ് വാവനൂര്‍, ജലീല്‍ വട്ടേനാട്, ബുക്കാര്‍, സുധാകരന്‍, നവാസ്, രാഗേഷ്, അറഫാത്ത്, ഷമീര്‍ അബൂബക്കര്‍, ഷൗക്കത്ത്, അഫ്‌സല്‍ കരീം, അന്‍
