ഖത്തറില്‍ രക്തദാന മഹായജ്ഞം: ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് ഇന്ന് അല്‍ തുമാമ മാളില്‍

ദോഹ: ഖത്തറില്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചു നടത്തുന്ന രക്തസാക്ഷി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബ്ലഡ് & പ്ലേറ്റ്‌ലെറ്റ് ഡോണേഷന്‍ ക്യാമ്പയിന്‍ സാമൂഹികരംഗത്ത് പ്രശംസ നേടുകയാണ്.
രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 14 വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി, ജി മാക്‌സ് ഹൈപ്പര്‍ മാര്‍ക്കറ്റും ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നു.
ക്യാമ്പയിന്റെ ഭാഗമായി, ഇന്ന് വൈകിട്ട് 4 മുതല്‍ 8 വരെ, അല്‍ തുമാമ മാളില്‍ ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി സമൂഹത്തെ ഈ ക്യാമ്പിന്റെ ഭാഗമാകാന്‍ സംഘാടകര്‍ ഹൃദയപൂര്‍വ്വം ക്ഷണിച്ചു.
രക്തദാനം ജീവിതരക്ഷയ്ക്കുള്ള ഏറ്റവും വലിയ സംഭാവനയാണ്. ഓരോ തുള്ളിയും ഒരാളുടെ നാളെയാണ് എന്ന് സംഘടകര്‍ അറിയിച്ചു. വിവിധ സാമൂഹിക സംഘടനകളുടെ പിന്തുണയോടെ, പരിപാടി ജനപങ്കാളിത്തത്തോടെ വിജയകരമാക്കാനാണ് പദ്ധതികള്‍.
സമൂഹത്തിലെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനും രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനും ഈ ബ്‌ളഡ് ഡോണേഷന്‍ ക്യാമ്പ് വലിയൊരു ഘട്ടമായി മാറും എന്ന് പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 70617949, 77712264 എന്നീ നമ്പറുകളില്‍
ബന്ധപ്പെടാം