കെ ഹുബൈബിന് ഐ എം എഫ് യാത്രയയപ്പ് നല്കി

ദോഹ: ഔദ്യോഗിക കാലാവധിപൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഗള്‍ഫ് മാധ്യമം ഖത്തര്‍ എഡിഷന് സീനിയര്‍ കറസ്പോണ്ടന്ഡും ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ ഭാരവാഹിയുമായ കെ ഹുബൈബിന് ഐ എം എഫ് ഖത്തര്‍ യാത്രയയപ്പ് നല്കി.
ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന യാത്രയയപ്പ്ചടങ്ങില് ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന് പരുമല കെ. ഹുബൈബിന് സ്നേഹോപഹാരം നല്കി. ഐ എം എഫ് സ്ഥാപക അംഗവും ഐ സി സി ഉപദേശക സമിതി ചെയര്‍മാനുമായ പി എന്‍ ബാബുരാജന്, ഐ എം എഫ് മുന്‍ പ്രസിഡന്റ് റയീസ്, ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, സെക്രട്ടറി അന്‍വര്‍ പാലേരി, എക്സി: അംഗങ്ങളായ ഫൈസല്‍ പി കെ, അഹമ്മദ് കുട്ടി അറളയില്‍,ആര് ജെ നിസ ഐ എം എഫ് അംഗങ്ങളായ ആര് ജെ അപ്പുണ്ണി, ആസിഫ്, ഗള്‍ഫ്മാധ്യമം ഖത്തര്‍ എഡിഷന് സീനിയര്‍ റിപ്പോര്‍ട്ടര്‍ മുഷ്താഖ്,മീഡിയ വണ്‍ മാര്‍ക്കറ്റിങ് ഹെഡ് റഹീസ്, മീഡിയ പ്ലസ് സി ഇഒ അമാനുല്ല വടക്കാങ്ങര,കേരള ശബ്ദം റിപ്പോര്‍ട്ടര്‍ നാസര്‍, റഫീഖ്, അഷറഫ്, ഫഹദ്,ആര് ജെ സൂരജ്, ആര്, ജെ അഷ്ടമി ജിത്ത്എന്നിവര് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കെ ഹുബൈബ് മറുപടി പ്രസംഗം നടത്തി. ഐ എം എഫ് ജനറല്‍ സെക്രട്ടറി ഷഫീക്ക് അറക്കല്‍ സ്വാഗതവും ട്രഷറര്‍ ആര് ജെ രതീഷ് നന്ദിയും പറഞ്ഞു
