വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിറ്റി കപ്പ് വോളന്റീയര്‍മാരേയും ഗാന്ധിജയന്തി പ്രസംഗ മത്സര വിജയികളേയും ആദരിച്ചു

ദോഹ. 2025 സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ അല്‍ മെഷാഫിലെ അഥ്‌ലന്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വിജയകരമായി സംഘടിപ്പിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിറ്റി കപ്പ് വോളന്റിയര്‍മാരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് ആദരിച്ചു.
പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പൈലറ്റ് സ്റ്റുഡന്റ് വോളന്റിയേഴ്സ് പ്രോഗ്രാം ഏറെ പ്രശംസ നേടി.
ദോഹയിലെ വിവിധ പ്രവാസി സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന വോളന്റിയര്‍മാരോടൊപ്പം പ്രവര്‍ത്തിച്ച് സംഘാടക കഴിവുകള്‍, നേതൃത്വം, ഉത്തരവാദിത്തബോധം എന്നിവയില്‍ സമ്പന്നമായൊരു അനുഭവം കൈവരിച്ചു.
ഇവരുടെ വിലപ്പെട്ട സേവനങ്ങളെ മാനിച്ച് എല്ലാ വോളന്റിയര്‍മാര്‍ക്കും ആദരവും പ്രശംസാപത്രവും വിതരണം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗോവ പ്രൊവിന്‍സ് സംഘടിപ്പിച്ച മലയാളം ഭാഷ വേദി -ഗാന്ധിജയന്തി പ്രസംഗ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ അഫീന ഫൈസലിനേയും പ്രത്യേകമായി ആദരിച്ചു.
യുവതലമുറയുടെ പങ്കാളിത്തത്തെയും സാംസ്‌കാരിക ഭൗതിക വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു.


