Local News
പ്രാദേശിക ഈത്തപ്പഴോല്‍സവം തുടരുന്നു, ആറ് ദിവസത്തിനുള്ളില്‍ ഏകദേശം 80 ടണ്‍ ഈത്തപ്പഴം വിറ്റു, 36,000 സന്ദര്‍ശകര്‍

ദോഹ. സൂഖ് വാഖിഫില്‍ നടക്കുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവം കൂടുതല്‍ സന്ദര്‍ശകരും റിക്കോര്‍ഡ് വില്‍പനയുമായി മുന്നേറുന്നു.
ജൂലൈ 24 വ്യാഴാഴ്ച ഉദ്ഘാടന ദിവസം മുതല്‍ ജൂലൈ 29 ചൊവ്വാഴ്ച വരെ ഫെസ്റ്റിവലിന്റെ ആകെ ഈത്തപ്പഴ വില്‍പ്പന 79,421 കിലോഗ്രാം ആയിരുന്നു. ലഭ്യമാകുന്ന കണക്കനുസരിച്ച് ഏറ്റവുമധികം വില്‍പന നടന്നത് ഇഖ്ലാസ് ഈത്തപ്പഴമാണ്. (33,181 കിലോഗ്രാം). ഷിഷി (7,139 കിലോഗ്രാം) , ഖെനിസി (16645 കിലോഗ്രാം ) ബര്‍ഹി (7036 കിലോഗ്രാം) എന്നിങ്ങനെയാണ് വില്‍പന നടന്നത്.
ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ 114 പ്രാദേശിക ഫാമുകളുടെ പങ്കാളിത്തമുണ്ട്. ഫെസ്റ്റിവല്‍ ആഗസ്ത് 7 ന് സമാപിക്കും.
