Local News
ഗോപിനാഥ് മുതുകാട് ജൂണ്‍ 22 ന് ദോഹയില്‍

ദോഹ. മാന്ത്രികകലയുടെ അതി മനോഹരമായ ലോകം മലയാളികള്‍ക്ക് സുപരിചിതമാക്കി ,തന്റെ പ്രവര്‍ത്തികളും പ്രചരണങ്ങളും സാമൂഹിക നന്മകള്ക്കു വേണ്ടിയും,തന്റെ മാന്ത്രിക പ്രകടനങ്ങള്‍ സാമൂഹികപ്രശ്നങ്ങള്‍ക്ക് എതിരെ സന്ദേശവാഹകമാക്കുകയും,ഡിഫ്റെന്റ് ആര്‍ട്സ് സെന്ററില്‍ കൂടി തന്റെ സാമൂഹിക പ്രതിബദ്ധത മലയാളികളുടെ മനസ്സില്‍ ഊട്ടി ഉറപ്പിക്കുകയും ചെയ്ത ഗോപിനാഥ് മുതുകാട് ദോഹയിലെത്തുന്നു
ജൂണ്‍ 22 വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കുന്ന മുഖാമുഖം പരിപാടിയിലേക്ക് എല്ലാ മനുഷ്യ സ്നേഹികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

