തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി വിഷു-ഈദ്-ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി വിഷു-ഈദ്-ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു. ഐസിസി അശോക ഹാളില്‍ അരങ്ങേറിയ ഈദ്, വിഷു, ഈസ്റ്റര്‍ സംഗമം, ‘സൗഹൃദോത്സവം 2025’, നൃത്തനൃത്ത്യങ്ങള്‍, ഗാനങ്ങള്‍, മുട്ടിപ്പാട്ട്, നാടന്‍ പാട്ടുകള്‍, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്ക് തുടങ്ങി കലാവിസ്മയങ്ങളുടെ ഒരു തൃശ്ശൂര്‍ പൂരം തന്നെയായി മാറി.
സൗഹൃദ വേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് അവിസ്മരണീയമാക്കിയ കലാസന്ധ്യക്ക് 350 ല്‍ പരം കലാ പ്രേമികള്‍ സാക്ഷ്യം വഹിച്ചു.
ഔദ്യോഗിക യോഗത്തിന് വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം സ്വാഗതം പറഞ്ഞപ്പോള്‍ വേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദോല്‍സവം 2025 ന്റെ ഔദ്യോഗിക ഉല്‍ഘാടനം ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍ നിര്‍വഹിച്ചു. വേദിയുടെ വനിതാ കൂട്ടായ്മ അധ്യക്ഷ റജീന സലിം ആശംസകള്‍ അര്‍പ്പിച്ചു. സൗഹൃദവേദി ട്രഷറര്‍ മുഹമ്മദ് റാഫി, ടാക് ഖത്തര്‍ എംഡി മുഹ്‌സിന്‍ പറമ്പത്ത്, വേദി ജനറല്‍ കോഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, കുടുബ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ് മൂന്നിനി , കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍ കണ്ണത്ത് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
വേദി സെക്രട്ടറി അബ്ദുള്‍ റസാഖ് യോഗ നടപടികള്‍ നിയന്തിച്ചു. കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാന്‍ ജിഷാദ് ഹൈദരാലി നന്ദി പറഞ്ഞു.
തുടര്‍ന്ന് ടാക് ഖത്തര്‍ അധ്യാപികയുടെ കൊറിയോഗ്രാഫിയില്‍ സൗഹൃദ വേദി കുടുംബങ്ങളിലെ കുരുന്നുകളും വലിയവരും അവതരിപ്പിച്ച നയനമനോഹരവും ശ്രവണസുന്ദരവുമായ കലാവിരുന്നും , ഖത്തറിലെ അറിയപ്പെടുന്ന ഗായകരായ ഷാബിത്തിന്റെയും കുമാരി ഹിബ ബദറുദ്ദീന്റെയും നേതൃത്വത്തില്‍ നടന്ന ഗാനവിരുന്നും, വനിതാ അംഗമായ അമൃത നൃത്താവിഷ്‌കാരം ചെയ്ത് മുതിര്‍ന്ന വനിതകള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും , അലിഫ് മുട്ടിപ്പാട്ട് സംഘത്തിന്റെ പ്രകടനവും ആഘോഷത്തിന് മാറ്റുകൂട്ടി

