Breaking News
ഗാസയിലേക്കുള്ള റാഫ ക്രോസിംഗ് വീണ്ടും തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു : ഖത്തര്‍

ദോഹ: ഗാസയിലേക്കുള്ള റാഫ ക്രോസിംഗ് വീണ്ടും തുറക്കുന്നതിനും സഹായം എത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഖത്തര്‍ വ്യക്തമാക്കി. ഇതിനായി മധ്യസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് അല്‍ അന്‍സാരിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗാസ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിലെത്തുന്നത് ഉറപ്പാക്കാന്‍ ഞങ്ങള്‍ മധ്യസ്ഥനുമായി പ്രവര്‍ത്തിക്കുന്നു. മാനുഷിക സഹായം രാഷ്ട്രീയ ഭീഷണിയായി ഉപയോഗിക്കരുതെന്നും അന്‍സാരി പറഞ്ഞു.

