സാമൂഹികതയുടെ പ്രായോഗിക പാഠങ്ങളുമായി ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍

അമാനുല്ല വടക്കാങ്ങര
പ്രവാസ ലോകത്ത് സാമൂഹികതയുടെ പ്രായോഗിക പാഠങ്ങളുമായി ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ ശ്രദ്ധേയമാകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കളിയും വ്യായാമവും തമാശകളും കൊച്ചുവര്‍ത്തമാനങ്ങളുമായി ഒത്തുചേരുന്ന ഈ കൂട്ടായ്മ സ്‌നഹ സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയാണ് കൂടുതല്‍ ജനകീയമാകുന്നത്.
ഓണ്‍ലൈന്‍ വിട്ട് നമ്മള്‍ പരസ്പ്പരം നേരിട്ട് കാണുക, കുറച്ചു നേരം സംസാരിക്കുക പ്രിയപ്പെട്ടവര്‍ കൊണ്ട് വരുന്ന സുലൈമാനി കുടിക്കുക, സൗഹൃദം പങ്കിടുക എന്നിവയൊക്കെയാണ് ഈ കൂട്ടായ്മയുടെ രീതി.
കുറച്ചു നേരം ജിം മാഷുടെ ശിക്ഷണം. കൂടാതെ കളരിയും യോഗയും കൂട്ടായ്മക്ക് നിറം പകരുന്നു.
പ്രവാസികളില്‍ ജോലി ഇല്ലാത്തവരും ഉള്ളവരുമുണ്ട് .
ജോലി ഇല്ലാത്തവര്‍ക്ക് ജോലി കിട്ടാനായി എല്ലാ സുഹൃത്തുക്കളും പരമാവധി ശ്രമിക്കുമ്പോള്‍ സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റേയും ക്ഷേമത്തിന്റേയും തലങ്ങളിലേക്കാണ് എത്തുന്നത്. ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ്, പ്രവാസി ക്ഷേമ പദ്ധതികള്‍ എ
എന്നത് കൂടിയുണ്ട് അവിടെ ആ പരിചയപ്പെടലുകളില്‍…
ന്നിവയും കൂട്ടായ്മയുടെ പരിഗണനാ വിഷയങ്ങളാണ്.
വനിതാ വിംഗിന്റെ തിരുവാതിര കളി , കൈക്കൊട്ടി കളി , കൊച്ചു മക്കള്‍ക്ക് വേണ്ടിയുള്ള
പ്രോഗ്രാമുകള്‍ എന്നിവ കൂടിയാകുമ്പോള്‍ കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും ഒരു പോലെ ഹൃദ്യമായ സംഗമങ്ങളാകുന്നു.
എനിക്ക് വരാമോ എനിക്ക് വരാമോ എന്ന് ചോദിക്കേണ്ട എല്ലാവര്‍ക്കും വരാം
നിങ്ങളും ഞങ്ങളും കണ്ട് മുട്ടി സംസാരിച്ചു സംസാരിച്ചു നമ്മളാകുകന്ന ഒരിടമാണ് ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ എന്ന് സംഘടന പ്രസിഡണ്ട് സന്തോഷ് കണ്ണംപറമ്പില്‍ വ്യക്തമാക്കി.


