Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

യുഎംഎഐ നാല്‍പാതാം വാര്‍ഷികത്തിന്റെ ഭാഗമായി ഗ്രാന്‍ഡ് മാസ്റ്ററിനും, നാഷണല്‍ വുഷു അഭ്യാസികള്‍ക്കും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

ദോഹ. യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് പ്രോഗ്രാമിലേക്കു സംബന്ധിക്കാന്‍ സ്ഥാപകനും ഗ്രാന്‍ഡ് മാസ്റ്ററും ലോക വുഷു ജഡ്ജും ആയിട്ടുള്ള ഡോ. ആരിഫ് മാസ്റ്ററും പാലാഴിയും, നാഷണല്‍ ലെവല്‍ 20 ഗോള്‍ഡ് മെഡലിസ്റ്റും, ലോക വുഷു ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡലിസ്റ്റുമായ ആയ ങൃ. നെല്‍സന്‍, നാഷണല്‍ ലെവല്‍15 ഗോള്‍ഡ് മേഡലിസ്റ്റും, ലോക വുഷു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും ചെയ്ത ഇയാതൊയി, നാഷണല്‍ ലെവല്‍ 10 ഗോള്‍ഡ് മേഡലിസ്റ്റായ ബുമേശ്വര്, സ്റ്റേറ്റ് മെഡലിസ്റ്റ് മുഹമ്മദ് മിഷല്‍, സുബൈദ സി. കെ തുടങ്ങിയവര്‍ക് ദോഹ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

ഹമദ് എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണത്തില്‍ യു എം എ ഐ ടെക്നിക്കല്‍ ഡയറക്റ്ററും വേള്‍ഡ് കരാട്ടെ ജഡ്ജുമായ ഷിഹാന്‍. നൗഷാദ് കെ മണ്ണോളി, കളരി ചീഫ് ഇന്‍സ്ട്രക്ടര്‍ & എക്സമിനര്‍ ഇസ്മായില്‍ വാണിമേല്‍, വേള്‍ഡ് കരാട്ടെ ജഡ്ജും കുങ്ഫു അസിസ്റ്റന്റ് കോര്‍ഡിനേറ്ററുമായ ശരീഫ് തിരുവള്ളൂര്‍, യു എം എ ഐ ഖത്തര്‍ സെക്രട്ടറി ഷബീര്‍ വാണിമേല്‍, ഇവന്റ് കോഡിനേറ്റര്‍ അബ്ദുള്ള പൊയില്‍, കളരി കോര്‍ഡിനേറ്റര്‍ ലത്തീഫ് കടമേരി ഇന്‍സ്ട്രക്ടര്‍മാരായ അഫ്‌സല്‍ തിരുവള്ളൂര്‍, മുഹമ്മദ് കെ കെ ,ഉവൈസ്, സജ്ന തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button