Local News
ഇന്റഗ്രേറ്റഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ അറബിക് കാലിഗ്രഫി വര്‍ക്ക്‌ഷോപ്പ് ശ്രദ്ധേയമായി

ദോഹ. അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അറബിക് കാലിഗ്രഫി വര്‍ക്ക്‌ഷോപ്പ് ശ്രദ്ധേയമായി
പ്രമുഖ കാലിഗ്രാഫറും, ആര്‍ട്ടിസ്റ്റുമായ കമറുദ്ദീന്‍ നേതൃത്വം നല്‍കിയ ശില്‍പശാലയില്‍ അമ്പതില്‍ പരം പേര്‍ പങ്കെടുത്തു. പരിപാടി സമാപന സംഗമത്തില്‍, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, ലോക കേരള സഭ മെമ്പറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുത്തലിബ് മട്ടന്നൂര്‍,പ്രസിഡന്റ് റഹ്‌മത്തുള്ള, വൈസ്. പ്രസിഡന്റ് :ഷെറിന്‍,സിദ്ദിഖ് പറമ്പത്ത്, സെക്രട്ടറി ഹബീബ്, എക്‌സ്‌കോം മെമ്പര്‍ ഫക്രു,രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


