Local News
ജി.പി.കുഞ്ഞബ്ദുല്ലക്ക് മര്‍ഹബ ഈവന്റ് ക്‌ളബ്ബിന്റെ ആദരം

ദോഹ. സര്‍ഗ സഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന് മര്‍ഹബ ഈവന്റ് ക്‌ളബ്ബിന്റെ ആദരം.

ദല്ല ഡ്രൈവിംഗ് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക നേതാവുമായ എസ്.എ. എം. ബഷീര്‍ പുരസ്‌കാരം സമ്മാനിക്കുകയും ജിപിയെ പൊന്നാടയമിയിക്കുകയും ചെയ്തു.
നവാസ് പാലേരി, ഫൈസല്‍ പേരാമ്പ്ര, ജാഫര്‍ ജാതിയേരി, ജാഫര്‍ തയ്യില്‍ , റാഫി പാറക്കാട്ടില്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
