Local News
ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫയര്‍ അസോസിയേഷന് പുതിയ നേതൃത്വം

ദോഹ. ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫയര്‍ അസോസിയേഷന് പുതിയ നേതൃത്വം. ഫവാസ് കെ.വി പ്രസിഡന്റ്, യാസിര്‍. എം.ടി ജനറല്‍ സെക്രട്ടറി, ഫായിസ് എം.ടി വൈസ് പ്രസിഡന്റ്, നജ്മല്‍ എ.കെ. ട്രഷറര്‍, മുനീര്‍ കെ.ടി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ലീഡര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. 2026 ജനുവരി 2 ന് തുമാമയില്‍ വച്ചു നടന്ന ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് സല്‍മാന്‍ എ.കെ നേതൃത്വം നല്‍കി. മുഹമ്മദ് അലി പി, ഷിബിലി പി, തൗഫീഖ് അസ്ലം എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ മഹല്ല് വെല്‍ഫയര്‍ പ്രതിനിധികള്‍ കുടുംബ സമേതം പങ്കെടുത്തു.


